
വാളയാർ കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജഡ്ജി പി.കെ. ഹനീഫയാണ് അന്വേഷണ കമ്മീഷൻ.
അന്വേഷണത്തിലോ പ്രോസിക്യൂഷനിലാണോ കേസിൽ വീഴ്ചയുണ്ടായത്, അതിന് ഉത്തരവാദികള്‍ക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവ കമ്മീഷന്‍റെ പരിഗണനാ വിഷയമാണ്.
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
വാളയാറിൽ 13 വയസ്സും 9 വയസ്സുമുള്ള പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ ഘട്ടത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ജൂഡീഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്.
റിട്ട. ജില്ലാ ജഡ്ജിയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ പി.കെ. ഹനീഫയാണ് അന്വേഷണ കമ്മീഷൻ.
അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ച വരുത്തിയിട്ടുണ്ടോ, വീഴ്ച വരുത്തിയെങ്കിൽ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ ആരൊക്കെ, ഉത്തരവാദികള്‍ക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ശുപാര്‍ശകളും കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടും.
ജുഡിഷ്യൽ കമ്മീഷന് സമയപരിധി തീരുമാനിച്ചിട്ടില്ല. കേസിൽ അവിശ്വസനീയമായ പലകാര്യങ്ങളും നടന്നതായി മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കവറുകൾ, പാത്രങ്ങൾ, സ്പൂൺ, 300 എം എല്ലിൽ താഴെയുള്ള കുപ്പികൾ എന്നിവ നിരോധന പരിധിയിൽ ഉൾപ്പെടും. നിയമം ലംഘിക്കുന്നവർക്ക് പിഴ ശിക്ഷയും ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ10,000 രൂപയാകും പിഴ ചുമത്തുക.
രണ്ടാമതും നിയമം ലംഘിക്കുകയാണെങ്കില്‍ 25,000 രൂപയും ആവർത്തിച്ചാൽ 50,000 രൂപ പിഴയീടാക്കുന്നതും സ്ഥാപനത്തന്‍റെ പ്രവര്‍ത്താനുമതി റദ്ദാക്കുന്നതിനും വ്യവസ്ഥയുണ്ട്.
തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും ഇതിന് അധികാരം നല്‍കിയിട്ടുണ്ട്.തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന് അധികാരം നല്‍കിയിട്ടുള്ളത്.
എക്സറ്റന്‍റഡ് പ്രൊഡ്യൂസേര്‍സ് റെസ്പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍പ്പന നടത്തുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം നല്‍കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്.
പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക – ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here