പത്ത് ബാറ്റ്‌സ്മാന്‍മാരും സംപൂജ്യര്‍; 754 റണ്‍സിന്റെ വിജയവുമായി എതിര്‍ ടീം; മാനക്കേടിന്റെ തോല്‍വി മുംബൈ സ്‌കൂളിന്

മുംബൈയില്‍ നടന്ന ഹാരിസ് ഷീല്‍ഡ് സ്‌കൂള്‍ ക്രിക്കറ്റ് മത്സരത്തിലാണ് ആരാധകരെ ഞെട്ടിക്കുന്ന സ്‌കോര്‍ കാര്‍ഡുമായി സ്വാമി വിവേകാനന്ദ സ്‌കൂളും ചില്‍ഡ്രണ്‍സ് അക്കാദമിയും ചരിത്രത്തില്‍ ഇടംനേടിയത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ വിവേകാനന്ദ സ്‌കൂള്‍ 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 761 റണ്‍സ്. കുറഞ്ഞ ഓവര്‍ റേറ്റിന് പിഴയായി നിശ്ചയിച്ച 156 റണ്‍സ് കൂടി ഉള്‍പ്പെടെയാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അന്ധേരിയിലെ ചില്‍ഡ്രണ്‍സ് അക്കാദമി റണ്ണൊന്നുമെടുക്കാതെ എല്ലാവരും പുറത്ത്.

ആറോവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്തി ബാറ്റ്‌സ്മാന്‍മാരെല്ലാം
പവലിയനിലെത്തുമ്പോള്‍ അക്കാദമിയുടെ സ്‌കോര്‍ കാര്‍ഡിലുണ്ടായിരുന്നത് 7 റണ്‍സ് മാത്രം. ഇതാകട്ടെ 76 വൈഡ്, ഒരു നോബോള്‍ എന്നിങ്ങനെ കിട്ടിയ എക്‌സ്ട്രാ റണ്‍സും.

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 126 വര്‍ഷത്തെ ചരിത്ര വിജയമാണ് സ്വാമി വികോനന്ദ സ്‌കൂള്‍ സ്വന്തമാക്കിയത്. വിദ്യാര്‍ത്ഥിയായിരിക്കെ സ്വാമി വിവേകാനന്ദ സ്‌കൂള്‍ ടീം നയിച്ചിരുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയായിരുന്നു.

മൂന്നാം നമ്പര്‍ താരമായി ഇറങ്ങിയ മീത് മെയിക്കറുടെ 338 റണ്‍സാണ് വിവേകാനന്ദ സ്‌കൂള്‍ ടീമിന്റെ കൂറ്റന്‍ വിജയലക്ഷ്യം നിശ്ചയിച്ചത്. 134 പന്തില്‍ നിന്ന് 56 ബൗണ്ടറികളുടെയും ഏഴു സിക്സുകളുടെയും അകമ്പടിയോടെയാണ് മെയിക്കര്‍ 338 റണ്‍സ് അടിച്ചുകൂട്ടിയത്. കൃഷ്ണ പാര്‍ഥെ 95 റണ്‍സും ഇഷന്‍ റോയ് 67 റണ്‍സുമെടുത്തു.

ഇതിനു പുറമെ 57 എക്സ്ട്രാ റണ്‍സ് ചില്‍ഡ്രന്‍സ് അക്കാദമി വിട്ടുനല്‍കുകയും ചെയ്തു. ക്യത്യസമയത്ത് 45 ഓവര്‍ പൂര്‍ത്തിയാക്കതെ വന്നതിനു പിഴയായി എതിര്‍ ടീമിനു 156 റണ്‍സ് കൂടി നല്‍കേണ്ടി വന്നതോടെ കൂടി ചില്‍ഡ്രന്‍സ് അക്കാദമിയുടെ വിജയലക്ഷ്യം 762 റണ്‍സ് ആയി ഉയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സ്‌കൂളിന്റെ സംപൂജ്യ പ്രതിരോധം ആറ് ഓവറില്‍ അവസാനിച്ചു. വിവേകാനന്ദ സ്‌കൂളിനായി അലോക് പാല്‍ ഹാട്രിക് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News