കോട്ടയം ജില്ലയിലെ പുഞ്ചപ്പാടങ്ങളില്‍ പൊന്നുവിളയിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍

കോട്ടയം ജില്ലയിലെ പുഞ്ചപ്പാടങ്ങളില്‍ പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങി. മെത്രാന്‍കായാല്‍ പാടശേഖരത്തെ തരിശുനിലത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിത്ത് വിതയ്ക്കും. കോട്ടയം ജില്ലയില്‍ ഇക്കുറി 5000 ഏക്കര്‍ പാടശേഖരത്തിലേക്ക് നെല്‍ കൃഷി വ്യാപിപ്പിക്കാനാകുമെന്ന പ്രതീഷയിലാണ് സര്‍ക്കാരും കര്‍ഷകരും.

യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്താനായി അനുമതി നല്‍കിയ മെത്രാന്‍കായല്‍ തിരികെ പിടിച്ച എല്‍ഡിഎഫ് സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ അനുവാദം നല്‍കിയത്. കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയ ഈ നീക്കം ജില്ലയിലെ നെല്‍കൃഷിയില്‍ ഏറെ മുന്നേറ്റം സൃഷ്ടിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 1696 ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കി. ഇത്തവണ 5000 ഏക്കര്‍ പാട ശേഖരങ്ങളിലേക്ക് നെല്‍കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തരിശുനില കൃഷിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 634 കോടി രൂപയാണ്. പ്രളയ ശേഷം നടന്ന പുഞ്ചകൃഷിയില്‍ 2017-18 വര്‍ഷത്തിലെ വിളവിനേക്കാള്‍ കാല്‍ ലക്ഷത്തോളം ടണ്‍ അധികം നെല്ലു വിളഞ്ഞത് കര്‍ഷകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. വിരിപ്പു കൃഷിയിലൂടെ 90,495 ക്വിന്റല്‍ നെല്ല് സംഭരിക്കാനായി.

ഈ സീസണിലെ പുഞ്ചകൃഷിയോടെ ജില്ലയിലെ 10 പഞ്ചായത്തുകളെ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിക്കാനാണ് ശ്രമം. ജനുവരിയില്‍ ത്യശൂരില്‍ നടക്കുന്ന വൈഗാ 2020 ന് മുന്നോടിയായുള്ള പ്രീ – വൈഗ ജില്ലതല ശില്‍പ്പശാലയും കാര്‍ഷിക പ്രദര്‍ശനവും കുമരകത്ത് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News