വിറ്റു തുലയ്ക്കലിന്റെ മോഡിഫിക്കേഷന്‍

രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലച്ചുളള മോഡിഫിക്കേഷന്‍ തുടരുക തന്നെയാണ്. ബി എസ് എന്‍ എല്ലിനെയും എം ടി എന്‍ എല്ലിനെയും തകര്‍ത്ത ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനടക്കം 5 സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഇതുകൂടാതെ 23 സ്ഥാപനങ്ങളുടെ 51ശതമാനത്തില്‍ താഴെ ഓഹരികള്‍ വില്‍ക്കാനും തീരുമാനമായി. ഓഹരി വില്‍പ്പനയ്ക്കൊപ്പം ഉടമസ്ഥാവകാശ കൈമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികളും വില്‍ക്കും. ബിപിസിഎല്ലിന്റെ 53.29 ശതമാനം ഓഹരികള്‍ വില്‍ക്കും.

എന്നാല്‍, അസമിലെ നുമാലിഗഡ് എണ്ണശുദ്ധീകരണശാലയുടെ നിയന്ത്രണം മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന് കൈമാറും. തെഹ്രി ഹൈഡ്രോഡെവലപ്മെന്റ് കോര്‍പറേഷന്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ എന്നിവയിലെ സര്‍ക്കാര്‍ ഓഹരികള്‍ എന്‍ടിപിസിക്ക് വില്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News