പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം: ഡിവൈഎഫ്ഐ

വയനാട് ജില്ലയിലെ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വകുപ്പുതലത്തില്‍ ശക്തമായ നടപടിയെടുക്കണം. പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറാകാത്ത അധ്യാപകര്‍ കേരള സമൂഹത്തിന് അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്. മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കണം.

മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ വയനാട് ജില്ലാകമ്മിറ്റി നിവേദനം നല്‍കും. ശക്തമായ വകുപ്പുതല നടപടി ആവശ്യപ്പെട്ടും സംഭവത്തില്‍ പ്രതിഷേധിച്ചും ഡിവൈഎഫ്ഐ നാളെ കല്‍പ്പറ്റ ഡിഡിഇ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News