പാമ്പുകടിയേറ്റ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വയനാട് പുത്തന്‍കുന്ന് സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്‌കൂള്‍ അധികൃതരാണെന്ന് പരാതിക്കാര്‍ ആരോപിച്ചു. സ്‌കൂള്‍ ഇഴജന്തുക്കളുടെ സുരക്ഷിത താവളമാണ് . ഇതിനെതിരെ കുട്ടികള്‍ പരാതിപ്പെട്ടിട്ടും അധ്യാപകര്‍ നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News