മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നാളെ

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. എന്‍സിപി കോണ്ഗ്രസ് സഖ്യം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. നാളെ ശിവസേനയുമായി നടക്കുന്ന ചര്‍ച്ചക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. മുഖ്യമന്ത്രി ഉള്‍പ്പെടെ 43 മന്ത്രിമാരാകും ഉണ്ടാകുക. നാളെ ശിവസേന എംഎല്‍എമാരുടെ യോഗം രാവിലെ 10 മണിക്ക് ചേരും. അതേസമയം മുഖ്യമന്ത്രിസ്ഥാനം വീതംവെക്കുന്നതില്‍ ഇതുവരെ ധാരണ ആയില്ല.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. എന്‍സിപി കോണ്ഗ്രസ് സഖ്യം അവരുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശിവസേനക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഇനി മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള വ്യക്തതകൂടിയെ ഔദ്യോഗിക പ്രഖ്യാപനതിന് മുന്നേ പൂര്‍ത്തിയാക്കുവാനുള്ളു.

നാളെ എന്‍സിപി കോണ്ഗ്രസ് നേതാക്കള്‍ മഹാരാഷ്ട്രയിലെ സഖ്യകഹ്സികളുമായി ചര്‍ച്ച നടത്തും. അതിന് ശേഷം ശിവസേനയുമായി കൂടിക്കാഴ്ച നടത്തി മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തും. ഇതിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എന്‍സിപി കോണ്ഗ്രസ് സഖ്യത്തിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയയെന്നും നാളെ ശിവസേനയുമായുളള കൂടിക്കാഴ്ചക്ക് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നുമാണ് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ എന്‍സിപിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ഉള്‍പ്പെടെ 43 മന്ത്രിമാരാകും ഉണ്ടാകുക. മൂന്ന് പാര്‍ട്ടികള്‍ക്കും 11 ക്യാബിനറ്റ് പദവികളും കോണ്ഗ്രസിന് സ്പീക്കര്‍ സ്ഥാനവും ലഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിസ്ഥാനം എന്‍സിപിയും ശിവസേനയും തമ്മില്‍ വീതംവെക്കുന്നതില്‍ നാളെ മാത്രമേ വ്യക്തത വരൂ. നാളെ രാവിലെ 10മണിക്ക് ശിവസേന എംഎല്‍മാരുടെ യോഗം അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും വിളിച്ചിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News