തൃശൂര്‍ എളവള്ളിയില്‍ ലഹരി വിമുക്ത ഗ്രാമം പദ്ധതി തുടങ്ങി

കഞ്ചാവിനും മയക്കുമരുന്നിനും ഈ നാട്ടില്‍ നിന്നും വിട എന്ന മുദ്രാവാക്യവുമായി എളവള്ളിയില്‍ ലഹരി വിമുക്ത ഗ്രാമം പദ്ധതി ആരംഭിച്ചു. ചിറ്റാട്ടുകര മാനുഷം പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജനപ്രതിനിധികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, വായനശാല പ്രതിനിധികള്‍, സ്‌കൂള്‍ പി.ടി.എ കള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവര്‍ അടങ്ങിയ ജാഗ്രതാ സമിതിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ സന്ദേശ റാലി, യുവാക്കളുടെ ലഹരി വിരുദ്ധ ബൈക്ക് റാലി എന്നിവ സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എളവള്ളി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വാര്‍ഡുകളെ ദത്തെടുക്കാന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കൃത്യമായ പട്രോളിംഗ്, സ്‌കൂള്‍ തല ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രഹസ്യ സര്‍വ്വെകള്‍, തെരുവുനാടകങ്ങള്‍, കൗണ്‍സിലിംഗ് എന്നിവയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ.സനു ഉദ്ഘാടനം ചെയ്തു.പി.ജി.സുബി ദാസ് അധ്യക്ഷത വഹിച്ചു.

സെക്കോളജിസ്റ്റ് ജെയിന്‍ ഐ.മേച്ചേരി ക്ലാസ് നയിച്ചു.ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ ബിജു ഭാസ്‌ക്കര്‍, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.കെ.ലതിക, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്‌സ്, സി.എഫ് രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News