30 പ്രമുഖ കുടിശ്ശികക്കാരുടെ പട്ടിക പുറത്ത് വിട്ട് റിസർവ്‌ ബാങ്ക്‌

വായ്‌പ തിരിച്ചടവിൽ മനഃപൂർവം കുടിശ്ശിക വരുത്തിയ 30 പ്രമുഖ സ്ഥാപനങ്ങളുടെ പട്ടിക റിസർവ്‌ ബാങ്ക്‌ പുറത്തുവിട്ടു. വിവരാവകാശനിയമപ്രകാരം ‘ദി വയർ’ വെബ്‌ പോർട്ടലിന്‌ നൽകിയ മറുപടിയിലാണ്‌ വെളിപ്പെടുത്തൽ. എന്നാൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള സ്ഥാപനങ്ങളുടെ വിവരം നൽകിയിട്ടില്ല.

വാണിജ്യ ബാങ്കുകൾ മുമ്പ്‌ പുറത്തുവിട്ട കണക്കുകൂടിചേർത്താൽ രാജ്യത്തെ 11,000 കമ്പനികൾ മനഃപൂർവം വരുത്തിയ കുടിശ്ശിക 1.61 ലക്ഷം കോടിയിൽപ്പരംവരും. തിരിച്ചടവിന്‌ ശേഷിയുണ്ടായിട്ടും കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളെയാണ്‌ ഈ പട്ടികയിൽപെടുത്തിയത്‌

രാജ്യംവിട്ട മെഹുൽ ചോസ്‌കിയുടെ ഗീതാഞ്‌ജലി ജെംസ്‌ (5044 കോടി), വിജയ്‌ മല്യയുടെ കിങ്‌ ഫിഷർ എയർലൈൻസ്‌ (2488 കോടി) എന്നിവയും റീ ആഗ്രോ ലിമിറ്റഡ്‌ ( 4197 കോടി ), വിൻസം ഡയമണ്ട്‌സ്‌( 3386 കോടി), രുചി സോയ (3225 കോടി ), റോട്ടോമാക്ക്‌ (2844 കോടി), ഡക്കാൺ ക്രോണിക്കിൾ ഹോൾഡിങ്‌സ്‌ (1951 കോടി), എബിജി ഷിപ്പ്‌യാർഡ്‌ (1875 കോടി) എന്നിവ പട്ടികയിലുള്ള കമ്പനികളാണ്‌.

ഏറ്റവും കൂടുതൽ വായ്‌പ എടുത്ത 30 സ്ഥാപനങ്ങൾ, ഏറ്റവും കൂടുതൽ കിട്ടാക്കടം വരുത്തിയ 30 സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിസർവ്‌ ബാങ്ക്‌ നൽകിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News