ഇലക്ട്രോണിക് സിഗരറ്റ് നിരോധന ബിൽ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കും

ഇലക്ട്രോണിക് സിഗരറ്റുകൾ നിരോധിക്കാനുള്ള ബിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ ലോക്സഭയിൽ അവതരിപ്പിക്കും.

നേരത്തെ ഇറക്കിയ ഓർഡിനൻസിന് പകരമായാണ് ബിൽ. ഇ സിഗരറ്റുകളുടെ വിൽപ്പന, സംഭരണം, പരസ്യം, ഇക്കുമതി എന്നിവ നിരോധിക്കുകയാണ് ലക്ഷ്യം.

യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് നടപടി. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, തിരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ ആരോപണങ്ങൾ എന്നിവ ഉന്നയിച്ച് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News