തെരഞ്ഞെടുപ്പ് കേസ് വാദിക്കാന്‍ സംഘടന പുറത്താക്കിയ വക്കീലിനെ ഏര്‍പ്പാടാക്കി; യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ സംഘടന പുറത്താക്കിയ വക്കീലിനെ ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. അഗസ്ത്യ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ തീഹാര്‍ ജയിലില്‍ ക‍ഴിയുന്ന ക്രിസ്തന്‍ മിഷേലിന് വേണ്ടി ഹാജരായ അല്‍ജോ കെ ജോസഫാണ് യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കേസിനായി ആലുവാ കോടതിയില്‍ ഹാജരായത്

ഡിസംബറില്‍ നടക്കാന്‍ പോകുന്ന യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് തടയണം എന്നവശ്യപ്പെട്ട് ആലുവാ സ്വദേശിയായ അബ്ദുള്‍ വാഹിദ് നല്‍കിയ ഹര്‍ജിയിലാണ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ അൽജോ കെ ജോസഫ് ആലുവാ മുന്‍സിഫ് കോടതിയില്‍ ഹാജരായത്.കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്‍റെ മുഖ്യ വരണാധികാരിയും ദേശീയ സെക്രട്ടറിയുമായ രബീന്ദ്രദാസിന് വേണ്ടിയാണ് അല്‍ജോ ജോസഫ് ആലുവാ കോടതിയില്‍ ഹാജരായത്.

അഗസ്ത്യ വേസ്റ്റ് ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ക്രിസ്ത്യൻ മിഷേലിനു വേണ്ടി കോടതിയിൽ ഹാജരായതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്‌ പുറത്താക്കിയാ വ്യക്തിയാണ് അല്‍ജോ കെ ജോസഫ്. സംഘടനയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയെ കൊണ്ട് സംഘടനയുടെ സുപ്രധാനമായ കേസ് വാദിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്ന് ക‍ഴിഞ്ഞു. വിവിധ വാട്ട്സ് അപ്പ് കൂട്ടായ്മ്മകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അല്‍ജോ കെ ജോസഫിനെതിരെ രംഗത്തെത്തി.

യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ആലുവാ കോടതി കേസ് പരിഗണിക്കുന്നത് നവംബര്‍ 26 ലേറ്റ് മാറ്റിയിരിക്കുകയാണ്.കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിക്ക് വേണ്ടി ചാലക്കുടി ലോകസഭ മണ്ഡലം പ്രസിഡന്‍റ് പിബി സുനീര്‍ കേസില്‍ കക്ഷി ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് ഭരണഘടനക്ക് വിരുദ്ധമായി ഭാരവാഹികളെ തിരഞ്ഞടുക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുള്‍ വാഹിദാണ് കേസില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തീഹാര്‍ ജയിലില്‍ ക‍ഴിയുന്ന ക്രിസ്തന്‍ മിഷേലിന് വേണ്ടി ഹാജരായതിന്‍റെ പേരില്‍ സംഘടന പുറത്താക്കിയ അല്‍ജോ കെ ജോസഫ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News