വിവരവകാശ നിയമം ദുരുപയോഗം ചെയ്യുന്നു; കോഴിക്കോട് സ്വദേശിയുടെ 54 അപ്പീലുകൾ വിവരവകാശ കമ്മീഷണർ തളളി

വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായി സംസ്ഥാന വിവരവകാശ കമ്മീഷണറുടെ കണ്ടെത്തൽ. കോഴിക്കോട് സ്വദേശി കീഴഞ്ചേരി രത്നാകരൻ വ്യക്തിതാൽപര്യങ്ങൾക്കായി വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായാണ് കണ്ടെത്തിയത്. രത്നാകരന്റെ 54 അപ്പീലുകൾ പൊതുജന താൽപ്പര്യമല്ലെന്ന് കണ്ട് കമ്മീഷണർ തളളി.

സർക്കാർ ഓഫീസുകളുടെയും ജീവനക്കാരുടെയും വിലപെട്ട സമയം അപഹരിക്കുന്ന രീതിയിൽ നിരന്തരം വിവരാവകാശ അപേക്ഷ നൽകുന്ന കീഴഞ്ചേരി രത്നാനാകരനെതിരെയാണ് വിവരവകാശ കമ്മീഷണർ രംഗത്ത് വന്നത്. വിവിധ വകുപ്പുകളിലായി രത്നാകരൻ നൽകിയ 54 അപ്പീലുകൾ വിവരവകാശ കമ്മീഷണർ ഒറ്റയടിക്ക് തള്ളി. പൗരന്റെ അവകാശവും ആശ്രയവുമാണ് വിവരാവകാശ നിയമം.

രത്നാനാകരനെ പോലുള്ള അപേക്ഷകരെ പ്രോത്സാഹിപ്പിക്കരുതെന്നും കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. നല്ല നിലയിൽ ജോലി ചെയ്തുവരുന്ന ഉദ്യോഗസ്ഥരെ വ്യക്തിപരമായി തേജോവധം ചെയ്യാൻ വരെ രത്നാകരൻ വിവരാവകാശ നിയമത്തെ ദുരുപയോഗിച്ചെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ രാജൻ പറഞ്ഞു.

രത്നാകരന്റെ അപ്പീലുകൾ പൊതുതാൽപ്പര്യം മുൻനിർത്തിയല്ലെന്നും കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. മറുപടി ലഭിച്ചവയ്ക്ക് തുടർന്നും ചോദ്യവുമായെത്തുന്ന നിലയുമുണ്ട്. കോഴിക്കോട് കളക്ടറേറ്റിലാണ് ഇയാൾ ഏറ്റവും കൂടുതൽ വിവരവകാശ അപേക്ഷകൾ നൽകിയിട്ടുള്ളത്. അതേ സമയം വിവരവകാശ കമ്മീഷണറെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് രത്നാകരന്റെ വാദം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like