24-ാമത് രാജ്യാന്തര ചലച്ചിത്രമേള; ഓണ്‍ലൈന്‍ രജിസ്ട്രേഷന് വീണ്ടും അവസരമൊരുക്കി ചലച്ചിത്ര അക്കാദമി

24 ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പൊതുവിഭാഗത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചലച്ചിത്ര അക്കാദമി വീണ്ടും അവസരമൊരുക്കി. ഇന്ന് ഇൗ മാസം 25 വരെയാണ് നീട്ടി. 1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച് ഇന്ന് മുതൽ രജിസ്റ്റര്‍ ചെയ്യാം. സാംസ്കാരിക വകുപ്പ്മന്ത്രി എ.കെ ബാലൻ ആയിരം രൂപ നൽകി ഡെലിഗേറ്റായി രജിസ്റ്റർ ചെയ്തു.

ഡിസംബര്‍ 6 മുതല്‍ 13 വരെയായി അനന്തപുരിയിൽ നടക്കുന്ന 24 ാമത് അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ പൊതുവിഭാഗത്തിന് ഒരിക്കല്‍ക്കൂടി അവസരം നൽകുകയായി സംസ്ഥാന ചലച്ചിത്ര അക്കാദമി.1000 രൂപ ഡെലിഗേറ്റ് ഫീസ് അടച്ച് ഇന്ന് മുതല്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 26 മുതല്‍ 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്.

സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് ആയിരം രൂപ നൽകി ഡെലിഗേറ്റായി രജിസ്റ്റർ ചെയ്തു. വലിയ പങ്കാളിത്തമാണ് പതിവ് പോലെ മേളയ്ക്ക് ഉണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.

വെബ്സൈറ്റില്‍ രാവിലെ പത്തു മണി മുതല്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായ സഹകരണങ്ങക്കായി ടാഗോര്‍ തിയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായും അക്കാദമി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here