വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവ്; സുരക്ഷാപരിശോധനകള്‍ നടത്തും; വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി

കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിരമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവ്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ജില്ലാ കളക്ടറും ഇതു സംബന്ധിച്ച് ഉത്തരവിറക്കി. സ്‌കൂളുകളില്‍ സുരക്ഷാപരിശോധനകള്‍ നടത്താനും ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെ വൃത്തിയാക്കാനും സുരക്ഷാസാഹചര്യമൊരുക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, വിദ്യാര്‍ത്ഥിനി പമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ഗുരുതരമായ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

താലൂക്ക് ആശുപത്രിയിലുള്‍പ്പെടെ ചികിത്സ നല്‍കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂടുതല്‍ അന്വേഷണം നടത്തും. വിദ്യാഭ്യാസ മന്ത്രിക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News