വിദ്യാര്‍ഥിസമരങ്ങളെ അതിക്രൂരമായി നേരിട്ട യുഡിഎഫ്; പോലീസ് വേട്ടയുടെ പാരമ്പര്യം പേറുമ്പോള്‍

വിദ്യാര്‍ഥിസമരങ്ങളെ അതിക്രൂരമായി നേരിട്ട പാരമ്പര്യം മറച്ചുപിടിച്ചാണ് ഇപ്പോഴത്തെ യുഡിഎഫ് കോലാഹലം. കെഎസ്യു നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്ന് പറഞ്ഞുള്ള ബഹളം, സമീപകാല രാഷ്ട്രീയചരിത്രം അറിയുന്നവരെ ചിരിപ്പിക്കും.

കേരളത്തില്‍ ഒരു എംഎല്‍എയ്ക്ക് പൊലീസിന്റെ ലാത്തിയടിയേറ്റത് ആദ്യമാണെന്ന രീതിയിലാണ് പ്രചാരണം. ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പ്രതിഷേധത്തിന് എരിവ് പകരുന്നുണ്ട്.

യുഡിഎഫ് ഭരണകാലത്ത് പൊലീസ് മര്‍ദനത്തില്‍ എംപിമാരുടെയും മുന്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും തലപൊട്ടിയതും കൈ ഒടിഞ്ഞതുമായ എത്രയോ ദുരനുഭവങ്ങള്‍ ഇപ്പോഴും കേരളീയരുടെ മനസ്സിലുണ്ട്.

പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെടിയുതിര്‍ത്ത സംഭവമുണ്ടായത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here