മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനായി മമ്മൂട്ടിയും എംഡിയായി ജോണ്‍ ബ്രിട്ടാസും തുടരും

കൈരളി ടി.വി ആസ്ഥാനമായ തിരുവനന്തപുരത്തെ കൈരളി ടവറില്‍ ചേര്‍ന്ന മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ വാര്‍ഷിക പൊതുയോഗമാണ് ചെയര്‍മാനായി പദ്മശ്രീ ഭരത് മമ്മൂട്ടിയെ വീണ്ടും തെരഞ്ഞെടുത്തത്.

മാനേജിംഗ് ഡയറക്ടറായി ജോണ്‍ ബ്രിട്ടാസും തുടരും. ഡയറക്ടര്‍ ബോര്‍ഡിലും മാറ്റമില്ല.

കാലാവധി കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.വിജയരാഘവന്‍, അഡ്വ. സി.കെ കരുണാകരണന്‍ എന്നിവരെ പുനര്‍നിയമിച്ചു. ടി ആര്‍ അജയന്‍, വി കെ മുഹമ്മദ് അഷ്‌റഫ്, അഡ്വ. എം.എം മോനായി, എ.കെ മൂസ മാസ്റ്റര്‍ എന്നിവരാണ് മറ്റ് ബോര്‍ഡംഗങ്ങള്‍. കമ്പനിയുടെ കണക്കുകളും പൊതുയോഗം അംഗീകരിച്ചു.

കൈരളിക്ക് ഒരിക്കലും പിന്നോട്ട് നടക്കാന്‍ ആകില്ലെന്നും, പുതിയ ദിശകളിലെക്കും മാനങ്ങളിലെക്കും മേഖലകളിലെക്കും മാറുമെന്നും ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിലും മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ഒരു തരത്തിലെ വീഴ്ച വരുത്താതെയാണ് മുന്നോട്ട് പോകുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രട്ടാസ് വ്യക്തമാക്കി.

കമ്പനി സെക്രട്ടറി കെ.പി സുകുമാരന്‍ നായരാണ് പൊതുയോഗത്തില്‍ കണക്കുകള്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News