”നമ്മളൊക്കെ കരുതിയത് തള്ളല്‍ മാത്രമാണ് മോദിയുടെ പണി എന്നല്ലേ? തെറ്റിപ്പോയി കൂട്ടരെ തെറ്റിപ്പോയി; എല്ലാ അര്‍ത്ഥത്തിലും ഫ്രോഡ്”

കള്ളപ്പണക്കാര്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും കുട പിടിക്കുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള
മുന്‍ എംപി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌;

മോദിയുടെ തള്ളലും എഴുതി തള്ളലും:

ഇതു വരെ നമ്മളൊക്കെ കരുതിയത് തള്ളല്‍ മാത്രമാണ് മോദിയുടെ പണി എന്നല്ലേ? തെറ്റിപ്പോയി കൂട്ടരെ തെറ്റിപ്പോയി. തള്ളലിനേക്കാള്‍ വലിയ എഴുതി തള്ളലിന്റെ ആളാ നരേന്ദ്ര മോദി.

അധികാരത്തില്‍ വന്നശേഷം മുതലാളിമാരുടെ വന്‍കിട വായ്പകള്‍ എഴുതി തള്ളിയത് കുതിച്ചുയര്‍ന്നു എന്ന് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ CNN – NewS 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

2015നും 2018 നും ഇടയില്‍ ചുരുങ്ങിയത് 100 കോടി ക്ക് മുകളിലുള്ള 525 സമ്പന്നരുടെ 2.17 ലക്ഷം കോടി രൂപയാണ് ‘ ചായ വിറ്റ്” വളര്‍ന്നു വന്ന പാവങ്ങളുടെ പ്രധാന മന്ത്രിയുടെ ഭരണത്തില്‍ എഴുതി തള്ളിയത്! അതേന്ന്….. വെറും 525 പേരുടെ 2.17 ലക്ഷം കോടി എഴുതിതള്ളലില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനയുണ്ടായത് നോട്ട് നിരോധനത്തിനു ശേഷമുള്ള സാമ്പത്തിക വര്‍ഷത്തില്‍. എഴുതി തള്ളല്‍ 83% കൂടി.

കള്ളപ്പണക്കാര്‍ക്കും മറ്റെല്ലാ പണക്കാര്‍ക്കുമെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നായിരുന്നല്ലോ വായ്ത്താരി. നാടകം കഴിഞ്ഞപ്പോള്‍ പണക്കാര്‍ക്ക് എഴുതി തള്ളല്‍ വകയില്‍ മാത്രം ലാഭം 2.17 ലക്ഷം കോടി.

ഇത് 2018 മാര്‍ച്ച് 31 വരെയുള്ള കണക്ക് മാത്രമാണ് കേട്ടോ. എഴുതി തള്ളിയാലും റിക്കവറി നടത്തുമെന്ന പൊളിഞ്ഞ ന്യായീകരണവുമായി കാവിത്തൊഴിലുറപ്പുകാര്‍ പുറപ്പെടാന്‍ വരട്ടെ.

എഴുതി തള്ളിയ ശേഷമുള്ള റിക്കവറിയൊക്കെ തട്ടിപ്പാണെന്നും വിവരാകാശ രേഖ തെളിയിക്കുന്നു. തള്ളിയതിന്റെ 15% ത്തില്‍ അധികം വരില്ല അത്. വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീരു കാണാന്‍ ഒരു മോദി ജി മാത്രമല്ലേയുള്ളൂ എന്നാശ്വസിക്കാം.

മോദിയുടെ ഇലക്ടറല്‍ ബോണ്ട് ഉഡായിപ്പിന്റെ സത്യവും കുറച്ചു ദിവസങ്ങളായി പുറത്തു വരികയാണല്ലോ. അത് വിശദമായി വേറെ എഴുതാം. രണ്ടു കാര്യം മാത്രം ഇപ്പോള്‍ പറയാം.

RBI എതിര്‍പ്പ് അവഗണിച്ച് മോദി കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാന്‍ ഇടയാക്കിയെന്നും ബോണ്ടിലൂടെ 92% സംഭാവനയും ബി.ജെ.പി.ക്ക് മാത്രമാണ് കിട്ടിയതെന്നും ഇതിനകം വ്യക്തമായിക്കഴിഞ്ഞു.

അതായത്, എല്ലാ അര്‍ത്ഥത്തിലും ഫ്രോഡ് എന്ന വിശേഷണത്തിന് അര്‍ഹരായ ഒരു കൂട്ടരാണിവര്‍ എന്നര്‍ത്ഥം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News