ഫാത്തിമയുടെ മരണം; പിതാവ് ചെന്നൈ ഹൈക്കോടതിയെ സമീപിക്കും

ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് ചെന്നൈ ഹൈക്കോടതിയെ ഉടന്‍ സമീപിക്കും. മൂന്ന് ഹര്‍ജികളാണ് നല്‍കുക. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം വഴിതെറ്റിയാല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പിതാവ് പറഞ്ഞു.

തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുന്നതിനും,കോട്ടൂര്‍പുര പോലീസ് കൊല്ലം മേയറെയൂം തന്റെ മകള്‍ ഐഷയേയും അവഹാളിച്ചതിനും, മദ്രാസ് ഐ.ഐ.റ്റിയില്‍ തുടരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യയെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ പിതാവ് ചെന്നൈ ഹൈക്കാടതിയെ സമീപിക്കുന്നത്.

ചെന്നൈ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നു.ലോകത്തിലെ വിപ്ലവ ചരിത്രത്തകുറിച്ച് അഗാധമായി പഠിക്കുന്ന ബുദ്ധിമതിയായ തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അദ്ധ്യാപകരെകുറിച്ച് അന്വേഷണം നടത്താന്‍ മദ്രാസ് ഐ.ഐ.റ്റി മാനേജ്‌മെന്റ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്.

തന്റെ പക്കല്‍ കൂടുതല്‍ തെളിവുകള്‍ ഉണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ തെളിവുകള്‍ മാധ്യമങളിലൂടെ പുറത്തു വിടുമെന്നും അബ്ദുള്‍ ലത്തീഫ് മുന്നറിയിപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here