ബിപിസിഎല്‍ വില്‍ക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കണം: എ വിജയരാഘവന്‍

ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചിയിലെ എണ്ണ ശുദ്ധീകരണ ശാല വില്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു.

ബി.പി.സി.എല്‍ ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചി രിക്കുന്നത്‌. കേരളത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി എണ്ണ ശുദ്ധീകരണശാല സ്വകാര്യവല്‍ക്കരിക്കുന്നതോടെ സംസ്ഥാനത്തെ പാചക വാതക വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും.

ബി.പി.സി.എല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ എട്ട്‌ കോടി പാചക വാതക ഉപഭോക്താക്കള്‍ക്ക്‌ സബ്‌സിഡി കിട്ടാതെ വരും. ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും നഷ്ടമാകും.

കേരളത്തിന്റെ വ്യാവസായിക കുതിപ്പായി മാറുമായിരുന്ന നിര്‍ദ്ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക്‌ അനിശ്ചിതത്വത്തിലാകുകയും ചെയ്യും.

സാമ്പത്തികരംഗത്ത്‌ കോര്‍പ്പറേറ്റ്‌ അനുകൂല നിലപാട്‌ സ്വീകരിച്ച കേന്ദ്ര-ബി.ജെ.പി ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ്‌ ഈ ദുഃസ്ഥിതി സൃഷ്ടിച്ചത്‌.

സ്വകാര്യവത്‌ക്കരണത്തിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്‌. ഈ സമരത്തിന്‌ എല്‍.ഡി.എഫ്‌ എല്ലാവിധ പിന്തുണയും നല്‍കുമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News