ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന ലാത്തിചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ കെ രാഗേഷ് എംപി

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന മൃഗീയമായ ലാത്തിച്ചാര്‍ജ്ജ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ കെ രാഗേഷ് എം പി. ജെഎന്‍യുവില്‍ വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കാനും വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായും ഇടപെടണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

വര്‍ദ്ധിപ്പിച്ച ഫീസ് പിന്‍വലിക്കുക, ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാതെ ജെഎന്‍യുവില്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചു.

സംഘടിക്കാനുള്ള അവകാശം, അഭിപ്രായ സ്വാതന്ത്ര്യം, യോഗം ചേരാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം ഭരണഘടന ഉറപ്പുവരുത്തിയിട്ടുള്ള മൗലികാവകാശങ്ങളാണ്. എന്നാല്‍ ഇതെല്ലാം ജെ.എന്‍.യു. വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ചുകൊണ്ട് പൗരാവകാശലംഘനമാണ് നടക്കുന്നതെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജെ.എന്‍.യു പ്രശ്നം ഉന്നയിച്ചപ്പോള്‍ പോലീസിനെയും ഭരണകൂടത്തെയും വിമര്‍ശിച്ച് ”നാമിപ്പോഴും ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണ്, അല്ലാതെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ല” എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ രാജ്യസഭാ ചെയര്‍മാന്‍ പ്രകോപിതനാവുകയും സഭാരേഖകളില്‍ നിന്ന് ആ വാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് മറ്റ് കാര്യങ്ങളൊന്നും അവതരിപ്പിക്കാന്‍ കെ കെ രാഗേഷിനെ അനുവദിച്ചില്ല. പാര്‍ലമെന്റിനെ ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി സാധിക്കാത്ത വേദിയാക്കി മാറ്റുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യമാണെന്ന് കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News