ക്രിക്കറ്റ് ബാറ്റ് തലയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

ക്രിക്കറ്റ് കളിക്കിടെ കൈവിട്ട ബാറ്റ് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനില്‍ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നവനീത്.

ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് ഇടിക്കുകയായിരുന്നു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നു.

ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരണമടയുകയായിരുന്നു. മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News