
ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ച എആര്‍-വിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു.
ആഗോള കമ്പനി ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച്പി) മായി സഹകരിച്ചാണ് കെല്‍ട്രോണ്‍ വെര്‍ച്ച്വല്‍ ലാബ് തയ്യാറാക്കിയത്.
പൊതുജനങ്ങള്‍ക്ക് ചെറിയ നിരക്കില്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ ഭാവനാലോകം അനുഭവിച്ചറിയാനാകും. ഡിസംബര്‍ അവസാനത്തോടെ ലാബ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്രിമമായ ഭാവനാലോകം സൃഷ്ടിച്ച് വ്യത്യസ്ത കഥാപാത്രങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കുകയുമാണ് വെര്‍ച്ച്വല്‍ റിയാലിറ്റിയിലൂടെ ചെയ്യുന്നത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായാണ് ഈ സാങ്കേതിക വിദ്യകള്‍ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നീ മേഖലകളില്‍ ഈ സങ്കേതങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here