മോദി സര്‍ക്കാരിന്റെ കാലാവധി തീരുമ്പോഴേയ്ക്കും വിവരാവകാശ നിയമത്തിന് മരണമണി മുഴങ്ങും

രാജ്യം കണ്ട ഏറ്റവും മഹത്തരമായ നിയമങ്ങളിലൊന്നായിരുന്നു വിവരാവകാശ നിയമം. നിയമം 2005 ല്‍ പാര്‍ലമെന്‍ന്റ് പാസാക്കി. അതോടെ രാജ്യകത്തെ ജനങ്ങള്‍ക്ക് പുതിയൊരു അവകാശം ലഭ്യമായി. തങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ അറിയാമെന്നായി. ഭരണ തലത്തിലെ ചുവപ്പുനാടകള്‍ അഴിഞ്ഞു. പഴയതു പോലെ എന്തിനും ഏതിനും കോഴകൈപ്പറ്റാനാകാതായി.

ഭരണ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യമായി. എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്നല്ല. പക്ഷെ കാര്യങ്ങള്‍ കുറെ സുതാരയമായി.അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കുളള പ്രധാന ആയുധമായി. സ്പ്രക്ട്രം , കല്‍ക്കരിക്കോഴ എന്നു തുടങ്ങി നൂറുകണക്കിന് വന്‍കോഴകള്‍ കയ്യോടെ പിടിക്കപ്പെട്ടു.

എന്താണ് വിവരാവകാശ നിമയത്തിന്റെയും വിവരാവകാശ കമ്മീഷനുകളുടെയും ഇപ്പോഴത്തെ അവസ്ഥ? കേന്ദ്രത്തിന് ഈ നിയമം നടപ്പിലാക്കാന്‍ തീരെ താല്പര്യമില്ല.ഘട്ടം ഘട്ടമായി അതിന്റെ അധികാരങ്ങള്‍ എല്ലാം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News