കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2019 ലെ കൈരളി ടിവി ഫീനിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വനിതകള്‍ക്കുള്ള ഫീനിക്സ് പുരസ്കാരത്തിന് കണ്ണൂര്‍ സ്വദേശിനി സിഷ്ണ ആനന്ദ് അര്‍ഹയായി. പുരുഷന്‍മാര്‍ക്കുള്ള ഫിനിക്സ് പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലയിലെ പ്രശാന്ത് ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു.

കുട്ടികള്‍ക്കുള്ള ഫീനിക്സ് പുരസ്കാരത്തിന് കോട്ടയം ജില്ലയിലെ ചന്ദ്രകാന്തും കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരത്തിന് ആലുവ സ്വദേശി ജോബി മാത്യുവും അര്‍ഹനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here