
ചൊവ്വയില്‍ ജീവികളുണ്ടെന്ന് ഒഹിയോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ വില്യം റോമോസര്‍. അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന എന്‍ടോമോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്ക സമ്മേളനത്തില്‍ ഇദ്ദേഹം തന്റെ പഠനങ്ങള്‍ അവതരിപ്പിച്ചു. തേനീച്ചയ്ക്ക് സമാനമായ ജീവികള്‍ ചൊവ്വയുടെ മണ്ണിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
നാസയുടെ വിവിധ ചൊവ്വാ ചിത്രങ്ങള്‍ സൂം ചെയ്തെടുത്താണ് അദ്ദേഹത്തിന്റെ പഠനാവതരണം. നാസയുടെ ചൊവ്വാ റോവറുകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വ്യാഖ്യാനിച്ചാണ് വില്യം റോമോസര്‍ തന്റെ പഠനം മുന്നോട്ട് വയ്ക്കുന്നത്. പ്രാണികളെപ്പോലെയുള്ള ഒരു ജീവിയെ വേട്ടയാടുന്ന ഉരഗ ജീവിയെയും ഫോസിലുകളെയും കണ്ടെത്താന്‍ സാധിക്കും എന്നാണ് ഗവേഷകന്റെ അവകാശവാദം.
ജീവികളുടെതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ അവരുടെ ഭാഗങ്ങള്‍ അടയാളപ്പെടുത്തി അവതരിപ്പിച്ചു. എന്നാല്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന് വലിയ വിമര്‍ശനമാണ് കോണ്‍ഫ്രന്‍സില്‍ തന്നെ നേരിടേണ്ടി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here