എല്ലാ സ്‌കൂളിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി അടിയന്തിര പിടിഎ യോഗം; അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനവും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തിര പിടിഎ യോഗങ്ങള്‍ ചേരാനും സ്‌കൂള്‍ തലത്തില്‍ പരിസരശുചീകരണം ഉള്‍പ്പെടെയുള്ള അടിയന്തിരമായ പ്രവര്‍ത്തികള്‍ നടത്താനും വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശം നല്‍കി.

ബത്തേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരണപ്പെട്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. സംഭവം സംബന്ധിച്ച ഉന്നതല അന്വേഷണം നടത്തുന്നതിന് ഡയറക്ടറെ ചുമതലപ്പെടുത്തി. അധ്യാപക പരിശീലനങ്ങളുടെ ഭാഗമായി പ്രഥമശുശ്രൂഷ സംബന്ധിച്ച പരിശീലനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel