തിരുവനന്തപുരത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം കരകുളത്ത് പത്തോളം കുട്ടികളെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. കരകുളം വി എച്ച് എസ് എസിലെ കായികാധ്യാപകനായ ബോബി ജോസഫാണ് പിടിയിലായത്.

പത്ത് ആണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. സ്‌കൂളിലെ പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വോഷണത്തിലാണ് അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അന്വോ ഷിക്കുകയും പൊലീസിന് പരാതി കൈമാറുകയും ചെയ്തു. നിലവില്‍ പൊലീസിന് നാല് കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. നെടുമങ്ങാട് സി ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ജോസഫിനെ അറസ്റ്റ് ചെയ്തത്.

ഇനിയും പരാതികള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സി.ഐ രാജേഷ് പറഞ്ഞത്. ഇയാള്‍ പതിനാല് വര്‍ഷമായി സ്‌കൂളില്‍ കായികാധ്യാപക നായി ജോലി നോക്കുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുപോക്‌സോ വകുപ്പ് ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News