ഷെഹലയുടെ മരണം: പൊലീസ് കേസെടുത്തു; സര്‍വജന സ്‌കൂള്‍ പ്രധാന അധ്യാപകന്‍, പ്രിന്‍സിപ്പല്‍, താലൂക്ക് ആശുപത്രി ഡോക്ടര്‍ എന്നിവര്‍ പ്രതികള്‍

ബത്തേരി സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. സര്‍വജന സ്‌കൂള്‍ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, താലൂക്ക് ആശുപത്രി ഡോക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

പ്രധാന അധ്യാപകന്‍ കെകെ മോഹനന്‍, പ്രിന്‍സിപ്പല്‍ എ കെ കരുണാകരന്‍ ഡോക്ടര്‍ ലിസ മെറിന്‍, അധ്യാപകന്‍ ഷാജിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അനാസ്ഥമൂലം മരണം സംഭവിച്ചതിനാലാണ് കേസ്.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News