
കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയ സിഷ്ണാ ആനന്ദ്, പ്രശാന്ത് ചന്ദ്രന്‍, ചന്ദ്രകാന്ത്, ജോബി മാത്യു എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് അധ്യക്ഷനായിരുന്നു.
വെല്ലുവിളികള്‍ നേരിട്ട് ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തുറന്ന പ്രതിഭകളെയാണ് കൈരളി ടിവി പുരസ്‌കാരം നല്‍കി ആദരിച്ചത്. ചാനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഈ പ്രതിഭകള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതല്ല.
വനിതാ വിഭാഗത്തിലെ ഫീനിക്‌സ് പുരസ്‌കാരം നേടിയത് കാഴ്ചയും കേള്‍വിയുമില്ലാതെ ജീവിതത്തിന്റെ പടവ് ചിവിട്ടിക്കയറിയ തലശ്ശേരി പൊന്ന്യം സ്വദേശിനി സിഷ്ണാ ആനന്ദാണ്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പുരസ്‌കാരം നല്‍കി സിഷ്ണയെ ആദരിച്ചു.
പുരുഷ വിഭാഗത്തില്‍ ഭാഗീകമായി കാഴ്ചയും കേള്‍വിയുമുള്ളതും സെറിബ്രല്‍ പാള്‍സിയെയുള്‍പ്പെടെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറിയ തിരുവനന്തപുരം സ്വദേശി പ്രശാന്ത് ചന്ദ്രനാണ് പുരസ്‌കാരം നേടിയത്
കുട്ടികളുടെ വിഭാഗത്തില്‍ ഓട്ടിസത്തെ അതിജീവിച്ച് മെന്റലിസ്റ്റും എഴുത്തുകാരനുമായി ദുര്‍വിധിയെ വെല്ലുവിളിച്ച് മാതൃകയായ ചന്ദ്രകാന്താണ് പുരസ്‌കാരം നേടിയത്
ലോക പഞ്ചഗുസ്തി ചാമ്പ്യഷിപ്പില്‍ ജനറല്‍ കാറ്റഗറിയലെ ചാമ്പ്യന്‍ ജോബി മാത്യുവാണ് കൈരളി ടി വി ചെയര്‍മാന്‍ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹനായത്.
ഫീനിക്‌സ് പുരസ്‌കാരത്തിലൂടെ കൈരളി ടിവി കാണിക്കുന്ന ഔചിത്യം അഭിനന്ദനീയമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു
സാധാരണക്കാരെ പോലെ കുറവുകളെ കുറിച്ച് ചിന്തിക്കാതെ ജീവിതത്തിലെ മികവുകള്‍ കണ്ടെത്തിയവരാണ് ഈ പ്രതിഭകളെന്ന് കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി പറഞ്ഞു
സൂര്യന് നേരെ നിന്ന് നിഴലിനെ പിന്നിലാക്കിയ പോരാട്ടമാണ് ഇവരുടെതെന്ന് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രട്ടാസ് പറഞ്ഞു.
ജൂറി ചെയര്‍മാന്‍ ഡോക്ടര്‍ ബി. ഇക്ബാല്‍, കൈരളി ടി.വി ഡയറക്ടര്‍മാരായ എ. വിജയരാഘവന്‍, അഡ്വ സി കെ കരുണാകരന്‍, എ.കെ മൂസ മാസ്റ്റര്‍ , തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here