മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ

മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വ്യത്യസ്ത ശിൽപം സമ്മാനിച്ച് ആരാധകൻ. ശിൽപിയും ഫോട്ടോഗ്രാഫറുമായ തിരുവനന്തപുരം സ്വദേശി ബിജു സോപ്പിലാണ് മാമാങ്കത്തിലെ മെഗാസ്റ്റാറിനെ തീർത്തത്. തന്നെ ആഗ്രഹ സഫലീകരണം കൂടിയായിരുന്നു ബിജുവിന് കൂടിക്കാഴ്ച.

ചേകവപ്പടയുടെ തലവൻ… മാമാങ്കത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കഥാപാത്രം… മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഈ ശിൽപം തടിയിലോ കല്ലിലോ തീർത്തതല്ല… മറിച്ച് നമ്മൾ കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പിൽ നിർമ്മിച്ചതാണ്…

തിരുവനന്തപുരം ശംഖുമുഖം സ്വദേശി സി.ജി ബിജുവിന്‍റേതാണ് സൃഷ്ടി. മമ്മൂട്ടിക്ക് നേരിട്ട് ഈ ശിൽപം കൈമാറുക എന്നത് ബിജുവിന്‍റെ സ്വപ്നമായിരുന്നു. മമ്മൂട്ടിയെന്ന താരത്തിനോടുള്ള ആരാധനയാണ് ശിൽപത്തിനു പിന്നിലെന്ന് ബിജു പറയുന്നു.

കുളിമുറിയിൽ പതഞ്ഞുതീരാൻ മാത്രമല്ല കാ‍ഴ്ചക്കാർക്ക് മുന്നിൽ സുന്ദര രൂപങ്ങളായി തീരാനും സോപ്പുകൾക്ക് ക‍ഴിയുമെന്ന് ബിജു തെളിയിച്ചിട്ട് 14 വർഷമായി. എന്നാൽ ബിജുവിന്‍റെ ജീവിതത്തിലെ അഭിമാന മുഹൂർത്തം സ്വന്തം മമ്മൂക്കയ്ക്കൊപ്പമുള്ളതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here