
അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിൽത്സക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ. പാലക്കാട് സ്വദേശികളായ സ്വനൂപിന്റേയും ഷംസിയയുടേയും ഒരു മാസം പ്രായമായ ആൺകുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. കുഞ്ഞിനെ ഡോക്ടർമാരുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് പുതുപ്പരിയാരം സ്വദേശികളായ സെനൂപിന്റെയും, ഷംസിയുടെയും മകനാണ് അപൂർവ്വ രോഗവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെൻറിലേറ്ററിയിൽ കഴിഞ്ഞിരുന്നത്. മലമ്പുഴ എം എൽ എ കൂടിയായ വി എസ് അച്യുതാനന്ദന്റെ ഇടപെടലിനെ തുടർന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിഷയം ഏറ്റെടുത്തു.
മുഹമ്മദ് ഷിഹാബിന്റെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ ഏറ്റെടുത്തതോടെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചികിത്സക്കുമായി കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
പാലക്കാട്ടെയും ,തൃശ്ലൂരിലെയും ചികിത്സക്ക് ശേഷമാണ് നിർധനരായ ഈ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ നടത്താനുള്ള സംവിധാനമില്ലാത്തതിനാലാണ് അമൃത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റേണ്ടി വന്നത്. ഐ സി യു ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുഞ്ഞിനെ രാത്രിയോടെ കൊച്ചിയിൽ എത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here