രാജ്യത്തെ ഐഐറ്റികളിലെ ആത്മഹത്യയെ കുറിച്ച് പഠനം നടത്തണംച കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സംസ്ഥാന യുവജന കമ്മീഷൻ കത്തയച്ചു

ഫാത്തിമ സംഭവത്തിൽ രാജ്യത്തെ ഐ.ഐ.റ്റികളിലെ ആത്മഹത്യയെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിന് സംസ്ഥാന യുവജന കമ്മീഷൻ കത്തയച്ചു. ഐഐറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം ഇല്ലെന്നും യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്താജറോം ചൂണ്ടികാട്ടി.

ഫാത്തിമാ ലത്തീഫിനെ മരണത്തിലേക്ക് നയിച്ചത് സിലബസ്സ് പ്രശ്നമാണൊ,അദ്ധ്യാപകരുടെ പീഡനമാണൊ,ഉന്നത വിദ്ധ്യാഭ്യാസ സ്ഥാപനങൾ എന്തുകൊണ്ട് വിദ്യാർത്ഥി സൗഹൃദമല്ലാത്തത് ഈ ചോദ്യങൾക്കുള്ള ഉത്തരം തേടിയാണ് സംസ്ഥാന യുവജന കമ്മീഷൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലത്തിനു കത്തയച്ചത്.

തമിഴ്നാട് പോലീസ് അന്വേഷണ പുരോഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ കേരള ഡിജിപിയോട് കമ്മീഷൻ നിർദ്ദേശം നൽകി.

ഉന്നത വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യുവജന കമ്മീഷൻ കൗൺസിലിംങ് നൽകാനും ആലോചിക്കുന്നുവെന്നും ചെയർപേഴ്സൺ ചിന്താജറോം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News