ജുഡിഷ്യറിയുടെ അന്തസത്ത തിരിച്ച് കൊണ്ടുവരാൻ മധ്യമപ്രവർത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കണം; എൻ റാം

ജുഡിഷ്യറിയുടെ അന്തസത്ത തിരിച്ച് കൊണ്ടുവരാൻ മധ്യമപ്രവർത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ റാം. വിധിന്യായങ്ങൾ ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിൽ വരുന്ന കാലമാണിതെന്നും എൻ റാം അഭിപ്രായപ്പെട്ടു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കോഴിക്കോട് സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ സ്വാതന്ത്ര്യം വർത്തമാനകാല ഇന്ത്യയിൽ എന്ന വിഷയത്തിലാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കോഴിക്കോട്ട് സെമിനാർ സംഘടിപ്പിച്ചത്. പ്രമുഖ മാധ്യമ പ്രവർത്തകനും ദി ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് ചെയർമാനുമായ എൻ റാം ഉദ്ഘാടനം നിർവഹിച്ച് വിഷയം അവതരിപ്പിച്ചു. രാജ്യത്ത് മാധ്യമ പ്രവർത്തകർക്കെതിരെ അക്രമം വർധിക്കുകയാണെന്ന് എൻ റാം പറഞ്ഞു.

രാഷ്ടീയം, അഴിമതി, മനുഷ്യാവകാശം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടവരാണ് കൊല്ലപ്പെട്ടത്. വിധിന്യായങ്ങൾ ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിൽ വരുന്ന കാലമാണിതെന്നും റാം അഭിപ്രായപ്പെട്ടു. ജുഡിഷ്യറിയുടെ അന്തസത്ത തിരിച്ച് കൊണ്ടുവരൻ മധ്യമപ്രവർത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കുകയാണ് വേണ്ടത്

വിചിത്രമായ വിധിയാണ് അയോധ്യ കേസിൽ വന്നത്. ഇത് കൂടുതൽ ചർച്ചയ്ക്ക വിധേയമാക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കശ്മീരിൽ തരിഗാമിയെ സന്ദർശിച്ച സീതാറാം യെച്ചൂരി, രാഷ്ടീയം പറയരുതെന്ന് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി പറഞ്ഞതെന്നും എൻ റാം ചോദിച്ചു. അഡ്വക്കറ്റ് ജനറൽ സി പി സുധാകരപ്രസാദ് മുഖ്യാതിഥിയായി.

എറണാകുളത്ത് 27 ന് ആരംഭിക്കുന്ന ലോയേഴ്സ് യൂണിയൻ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട് സെമിനാർ നടന്നത്. കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ച സെമിനാറിൽ മധ്യമ പ്രവർത്തകരായ വി ബി പരമേശ്വരൻ, മനോജ് പി ദാസ്, പി ജെ ജോഷ്വാ, അഭിലാഷ് മോഹൻ, ലോയേഴ്സ് യൂണിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News