മഹാരാഷ്ട്രയില്‍ എന്‍സിപി-ബിജെപി സഖ്യ സര്‍ക്കാര്‍; ഫഡ്നാവീസ് മുഖ്യമന്ത്രി; തന്റെ അറിവോടെയല്ല, അജിത് പവാര്‍ ബിജെപിയുമായി ചേര്‍ന്നതെന്ന് ശരത് പവാര്‍; അട്ടിമറി നീക്കത്തില്‍ അമ്പരന്ന് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി.

എന്‍സിപി ബിജെപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. അജിത് പവാര്‍ എന്‍സിപിയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നാണ് സൂചനകള്‍. തന്റെ അറിവോടെയല്ല അജിത് പവാര്‍ ബിജെപിയുമായി ചേര്‍ന്നതെന്ന് ശരത് പവാര്‍ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ അറിയിച്ചു.

രാവിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. സര്‍ക്കാര്‍ അധികാരമേറ്റതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു.

മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് അട്ടിമറി നീക്കം ഉണ്ടായത്.

ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും എന്ന് തീരുമാനിച്ചതും ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാക്കുവാനും തീരുമാനമായതായിരുന്നു.

പുതിയ നീക്കങ്ങളില്‍ കോണ്‍ഗ്രസ് അമ്പരന്നു. എന്‍സിപി ചര്‍ച്ചയില്‍നിന്ന് പിന്നോട്ട് പോയത് ചതിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

മുംബൈയില്‍ ഇന്നലെ ചേര്‍ന്ന ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് മഹാ വികാസ് അഘാഡി എന്ന പേരില്‍ സഖ്യം രൂപീകരിക്കാനും ശനിയാഴ്ച വീണ്ടും യോഗം ചേരാനും തീരുമാനിച്ചിരുന്നു. സഖ്യത്തിന്റെ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപമായതായും അറിയിച്ചിരുന്നു.

ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനര്‍ത്താനുള്ള ഈ തീരുമാനങ്ങളാണ് ഇന്ന് അട്ടിമറിക്കപ്പെട്ടത്. ബിജെപി എന്‍സിപി സഖ്യസര്‍ക്കാരിനെ പ്രധാനമന്ത്രി മോദി അനുമോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News