കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ കട്ടപ്പനയിലെത്തിച്ച് ഇന്ന് തെളിവെടുക്കും.
അന്നമ്മ വധക്കേസ് അന്വേഷിക്കുന്ന പേരാമ്പ്ര സി ഐ, കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുക.

നിലവിൽ അന്നമ്മ വധക്കേസിൽ പോലീസ് കസ്റ്റഡിയിലാണ് ജോളി. കട്ടപ്പനയിലെ തറവാട് വീട്ടിലെ അസുഖം ബാധിച്ച വളർത്തുനായയെ വിഷം നൽകി കൊലപ്പെടുത്തിയതായി ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതിൽ നിന്നാണ് വിഷം പ്രയോഗിക്കാനുള്ള പ്രചോദനം ലഭിച്ചതെന്നും മൊഴിയിൽ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജോളിയുടെ വാഴവരയിലെ തറവാട് വീട്ടിലും കട്ടപ്പന നഗരത്തിലെ പുതിയ വീട്ടിലുമെത്തിച്ചാണ് തെളിവെടുക്കുക.