അജിത് പവാര്‍ രാജ്ഭവനില്‍ കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചാണെന്ന് എംഎല്‍എമാര്‍

അജിത് പവാര്‍ രാജ്ഭവനില്‍ കൊണ്ടുപോയത് തെറ്റിദ്ധരിപ്പിച്ചാണെന്ന് എംഎല്‍എമാര്‍. തങ്ങള്‍ ചതിക്കപ്പെട്ടെന്ന് മൂന്ന് എംഎല്‍എമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറഞ്ഞു.

11 എംഎല്‍എമാരാണ് അജിത് പവാറിനൊപ്പം പോയതെന്ന് ശരത് പവാര്‍. 170 എംഎല്‍എമാര്‍ ഒപ്പമുണ്ടായിരുന്നെന്നും സേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നെന്നും ശരത് പവാര്‍.

എംഎല്‍എമാരുടെ യോഗം വൈകിട്ട് ശരത് പവാര്‍ വിളിച്ചിട്ടുണ്ട്. അജിത്പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നും മാറ്റും.

സേനയ്ക്ക് ശരത് പവാർ പിന്തുണ പ്രഖ്യാപിച്ചു. ബിജെപി-അജിത് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് പവാർ. ബിജെപി മഹാരാഷ്ട്രയ്ക്ക് മേൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് ഉദ്ധവ് താക്കറെ.

എന്‍സിപിക്കും ശിവസേനയ്ക്കും സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലമുണ്ടെന്നും പവാര്‍ താക്കറെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News