ബിജെപിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ എന്‍സിപിയില്‍ നിന്നും പുറത്താക്കി

ബിജെപിക്ക് പിന്തുണ നല്‍കി ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ എന്‍സിപിയില്‍ നിന്നും പുറത്താക്കി. 29 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന അജിത് പവാറിന്റെ അവകാശവാദം തെറ്റെന്നും 10 മുതല്‍ 12 വരെ എംഎല്‍എ മാര്‍ മാത്രമാണ് അജിത്തിനൊപ്പം ഉള്ളതെന്നും ശരത് പവാര്‍. ഉദ്ദാവ് താക്കറെക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പവാറിന്റെ പ്രതികരണം. മഹാരാഷ്ട രാഷ്ട്രീയത്തിലെ കറുത്ത അധ്യായമെന്ന് കോണ്ഗ്രസും പ്രതികരിച്ചു.

അജിത് പവാറിന്റെ പിന്നില്‍ നിന്നുള്ള കുത്തിന് പിന്നാലെയാണ് അജിത് പവാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 29എംഎല്‍എ മാര്‍ തനിക്കൊപ്പമുണ്ടെന്നാണ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ അജിത് പവാറിന്റെ അവകാശവാദം. എന്നാല്‍ അജിത് പവാരിന്റേത് വ്യക്തിപരമായ നിലപാടെന്നും 12ഓളം എംഎല്‍എമാര്‍ മാത്രമാണ് അജിത്തിനൊപ്പം ഉള്ളതെന്നും ശരത് പവാര്‍ തിരിച്ചടിച്ചു.

ശിവസേനക്ക് പിന്തുണ നല്‍കുന്നെന്ന് വ്യക്തമാക്കിയ പവാര്‍ 170 എംഎല്‍എ മാരുടെ പിന്തുണ ഉണ്ടെന്നും അവകാശപ്പെട്ടു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത എംഎല്‍മാരെയും പവാര്‍ ഉദാവ് താക്കറെ എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ എത്തിച്ചു.

കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്ന് എന്‍സിപി നേതാവും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലെ വാട്‌സ്ആപ് സ്റ്റാറ്റസ് മാറ്റി. അതേ സമയം ശരത് പവാറിനെ തള്ളന്‍ ശിവസേന തയ്യാറല്ല. അജിത് പവാറാണ് പിന്നില്‍ നിന്ന് കുത്തിയതെന്ന് ശിവസേനയും പ്രതികരിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കറുത്ത അധ്യായമെന്നാണ് കോണ്ഗ്രസ് പ്രതികരണം. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും കോണ്ഗ്രസ് നേതൃത്വം പറഞ്ഞു.

170 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞ ശരത് പവാര്‍ ബിജെപിയിലേക്ക് പോകുന്ന എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News