അധികാരം പിടിക്കാന്‍ ബിജെപി എത്രത്തോളം അധഃപതിക്കും എന്നതിന്റെ തെളിവെന്ന് സിപിഐഎം

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം അധികാരം പിടിക്കുന്നതിന് ബിജെപിക്ക് എത്ര അധപതിക്കാനാകുമെന്നതിന്റെ തെളിവാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും ഓഫീസുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടു. ഇത് അപ്രതീക്ഷതമായിപ്പോയെന്നും പൊളിറ്റ് ബ്യൂറോ.

സര്‍ക്കാരുണ്ടാക്കിയത് ഗൂഡമായാണെന്നും ഗോവ, കര്‍ണാടക, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവടങ്ങളിലെതിന് സമാനമായ സമീപനമാണ് മഹാരാഷ്ട്രയിലും ഉണ്ടായിരിക്കുന്നത്. ബിജെപിയുടേത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News