വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കണം; ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. മറ്റ് ക്യാംപസുകളിലെ വിദ്യാര്‍ത്ഥികള്‍, ജെഎന്‍യുവിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍, പൗര സമൂഹം എന്നിവരെ അണിനിരത്തി ആയിരുന്നു മാര്‍ച്ച്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാര്‍ ചുമതല ആണെന്ന് മാര്‍ച്ചില്‍ പങ്കെടുത്ത സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ജെഎന്‍യുവിലെ ഫീസ് വര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം കൂടാതെ വിദ്യാര്‍ത്ഥി വിരുദ്ധമായ പുതിയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, പ്രാപ്യവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുക തുടങ്ങി മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വതിലുള്ള പാര്‍ലമെന്റ് മാര്‍ച്ച് .

ജെഎന്‍യു ക്യാമ്പസ് വിദ്യാര്‍ത്ഥികളെ കൂടാതെ മറ്റ് ക്യാമ്പ്സുകളിലെ വിദ്യാര്‍ത്ഥികള്‍ ജെഎന്‍യു പൂര്‍വവിദ്യാര്‍ത്ഥികള്‍, എന്നിവരെയും പൗര സമൂഹത്തെയും കൂടി അണിനിരത്തികൊണ്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ ആയിരത്തോളം പേര്‍ പങ്കാളികള്‍ ആയി. മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരി സംസാരിച്ചു.

വിദ്യാഭ്യാസം അവകാശമാണെന്നും അത് ഉറപ്പ് വരുത്തുക സര്‍ക്കാരിന്റെ ചുമതല ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ഇടത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here