ചാവേര്‍ ഒരുക്കവുമായി ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ; മാമാങ്കത്തിലെ താരാട്ട് പാട്ട് പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഗാനം പുറത്തിറങ്ങി. ബോംബെ ജയശ്രീ ആലപിച്ച താരാട്ട് പാട്ടിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഗാനത്തിന് വരികള്‍ എഴുതിയത് അജയ് ഗോപാലാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മാമാങ്കം ഡിസംബര്‍ 12നു പ്രദര്‍ശനത്തിനെത്തും.

പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിര്‍മിച്ച പടുകൂറ്റന്‍ സെറ്റ് വിഡിയോയില്‍ കാണാം. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നുമാസംകൊണ്ട് നിര്‍മിച്ച കൂറ്റന്‍ സെറ്റ് സിനിമയുടെ പ്രത്യേകതയാണ്. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്.

300 വര്‍ഷം മുന്‍പത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍ തുടങ്ങിയവയും ടണ്‍കണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനില്‍ക്കുന്ന അവസാനപാദ ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News