ഹൈസ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 31 കാരനായ അധ്യാപകനാണ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം.

രണ്ട് വര്‍ഷം മുമ്പാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി അധ്യാപകന്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

വിഥ്യാര്‍ഥിനിയെ പല തവണ സ്‌കൂളില്‍ വെച്ചും വീട്ടിലെത്തിച്ച ശേഷവും പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അധ്യാപകന് സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കുമിടയിലും വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. അതുകൊണ്ട് ആവശ്യമായ ശിക്ഷ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

‘ഒരു അദ്ധ്യാപകന്‍ പരിധി ലംഘിക്കുകയും ഒരു വിദ്യാര്‍ത്ഥിയുമായി അനുചിതവും നിയമവിരുദ്ധവുമായ ബന്ധം തുടരുമ്പോള്‍ നഷ്ടമാകുന്നത് വിശ്വാസ്യതയാണെന്ന് ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജി വ്യക്തമാക്കി.