വിരാട് കോഹ്ലിക്ക് സെഞ്ച്വറി; ഡേനൈറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു. 159 പന്തില്‍ കോഹ്ലി സെഞ്ചുറിയിലെത്തി. കോഹ്ലിയുടെ ടെസ്റ്റ് കരിയറിലെ 27-ാം സെഞ്ചുറിയാണ് കൊല്‍ക്കത്തയില്‍ കുറിച്ചത്.

രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. കോഹ്ലി 136 റണ്‍സെടുത്ത് പുറത്തായി.

നേരത്തെ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും (14) രോഹിത് ശര്‍മയും (21) പുറത്തായ ശേഷം ഒത്തു ചേര്‍ന്ന വിരാട് കോഹ്ലി – ചേതേശ്വര്‍ പൂജാര കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 94 റണ്‍സ് ചേര്‍ത്തു. പൂജാര അര്‍ധ സെഞ്ചുറി (55) നേടി പുറത്തായി.

വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയപ്പോള്‍ വിരാട് കോഹ്ലി ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി. ലോക ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ താരവും ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരവും കോഹ്ലിയാണ്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News