‘മഹാനാടകം’; കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്?, അജിത് പവാറിന് തിരിച്ചടി; ത്രികക്ഷിസഖ്യം സുപ്രീംകോടതിയില്‍

കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് നീക്കം. കോണ്‍ഗ്രസ്,  എന്‍സിപി, കോണ്‍ഗ്രസ് സംയുക്തമായി  സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.   ഫഡ്നാവിസിനെതിരെയും അജിത് പവാറിനെതിരെയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പ് വരെ എംഎല്‍എമാരെ മാറ്റി നിര്‍ത്താനാണ് തീരുമാനം . അതേസമയം ശരത് പവാര്‍ വിളിച്ചു ചേര്‍ത്ത എന്‍സിപി എംഎല്‍എമാരുടെ യോഗത്തില്‍ 42 പേര്‍ പങ്കെടുത്തു. അജിത് പവാറിനെ പിന്തുണച്ച ധനഞ്ജയ് മുണ്ഡയും യോഗത്തിലെത്തി.

12 പേര്‍ യോഗത്തിലെത്തിയില്ല. 7 എന്‍സിപി എംഎല്‍എമാരെ ദില്ലിയിലെത്തിക്കും. എന്‍സിപി വിമത എംഎല്‍എമാരെയാണ് ദില്ലിയിലേക്കെത്തിച്ചത്.

ശിവസേന എംഎല്‍എമാരെ നേരത്തെ തന്നെ ഹോട്ടലിലേക്ക മാറ്റിയിരുന്നു. മുംബൈയിലെ ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഇവരെ കാണാന്‍ ഉദ്ധവ് താക്കറെയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News