
മറാത്താ രാഷ്ട്രീയത്തില്‍നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമാകുകയാണോ? ആണെന്ന് നിസ്സംശയം പറയാം. രാവിലെ പത്രത്തില്‍ വായിച്ചറിഞ്ഞത് മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന്. എന്നാല്‍ അബദ്ധത്തില്‍ ടിവി ഓണ്‍ ചെയ്തവര്‍ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് ഒന്നമ്പരന്നു. അഞ്ചുകൊല്ലം മുന്‍പുള്ള ഫയല്‍ ആണെന്ന് പോലും കരുതിയവരുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ഇങ്ങനെ അമ്പരന്നവരില്‍ ഉള്‍പ്പെടും. മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ്വി ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു.ത്രികക്ഷി ചര്‍ച്ചകള്‍ ഏറെ നീണ്ടുപോയതില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കുണ്ഢിതപ്പെടുന്നു. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ചര്‍ച്ച നീണ്ടുപോകാന്‍ പാടില്ലായിരുന്നു. തുറന്നുകിട്ടിയ വാതില്‍ വേഗത്തില്‍ സഞ്ചരിക്കുന്നവര്‍ കൈക്കലാക്കി. സിംഗ്വി ട്വിറ്ററിലൂടെ വ്യക്തമാക്കിയതാണ്. വേഗത്തില്‍ സഞ്ചരിക്കുന്നവരാണ് മോദിയും അമിത്ഷായുമെന്ന് പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക് എന്ന് ചോദിക്കേണ്ടിവരും. ശരദ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും അതിനകത്തെ രാഷ്ട്രീയം കെസി വേണുഗോപാലിന് ഇതുവരെ പിടികിട്ടിയിരുന്നില്ലേ ? ഇല്ലെന്നാണ് തോന്നുന്നത്. ഇപ്പോഴാണത്രേ കാര്യങ്ങള്‍ പിടികിട്ടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here