കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ 50,000 രൂപ പിഴയെന്ന് ബി.ജെ.പി

ജനസംഖ്യ നിയന്ത്രണത്തിന് ബില്ലുമായി ബി.ജെ.പി എം.പി ലോക്സഭയില്‍. ഓരോ ദമ്പതികള്‍ക്കും കുട്ടികളുടെ എണ്ണം രണ്ട് മാത്രമായിരിക്കണമെന്ന് കര്‍ശന വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലാണ് ‘ദി പോപ്പുലേഷന്‍ കണ്‍ട്രോള്‍ ബില്‍, 2019’ എന്ന പേരില്‍ അജയ് ഭട്ട് വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അജയ് ഭട്ട്, മാര്‍ഗനിര്‍ദ്ദേശക തത്വങ്ങള്‍ പറയുന്ന ഭരണഘടനയുടെ 44ാം അനുഛേദം ഭേഗദതി ചെയ്യണമെന്നും നിര്‍ദേശിച്ചു. ഓരോ മതങ്ങളിലും വ്യക്തി ജീവിതം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ വ്യത്യസ്ത നിയമങ്ങളാണ് പാലിക്കുന്നത്. രാജ്യം ക്രോഡീകരിക്കുന്ന ഒരു ഏകീകൃത നിയമം ഒരിടത്തും പാലിക്കപ്പെടുന്നില്ല. ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്തതുപോലെയല്ല കാര്യങ്ങള്‍. മാര്‍ഗദിര്‍ദേശക തത്വങ്ങളുടെ ഭാഗമായി സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയില്ല. ഏകരൂപ്യവും സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്നതിന് എത്രയും വേണം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയാണ് വേണ്ടതെന്നും അജയ് ഭട്ട് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News