കൈരളി ടിവി ഫീനിക്‌സ് പുരസ്‌കാര വേദി ഇത്തവണ പ്രതിഭകളുടെ ഒത്തുചേരലിനും സാക്ഷ്യം വഹിച്ചു; വീഡിയോ

കൈരളി ടിവിയുടെ ഫീനിക്‌സ് പുരസ്‌കാരദാന ചടങ്ങ് മുന്‍ അവാര്‍ഡ് ജേതാക്കളുടെ ഒത്തുചേരലിനും വേദിയായി.

2016ല്‍ ഫീനിക്‌സിന്റെ കുട്ടികളുടെ അവാര്‍ഡ് നേടിയ നേഹാ ഡി.തമ്പാന്‍ ഇത്തവണ എത്തിയത് തന്റെ 15ാമത്തെ പുസ്തകം മമ്മൂട്ടിക്ക് നല്‍കാനായിരുന്നു. മരുപ്പച്ച എന്ന നേഹയുടെ കവിതാ സമാഹാരത്തിലെ സ്ത്രീ എന്ന കവിത മഹാനടന്‍ ചൊല്ലിയത് നേഹയുടെ സന്തോഷം ഇരട്ടിയാക്കി.

2018ലെ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടിയ പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത കണ്‍മണിയെ ഇത്തവണ വേദിയിലെക്ക് വിളിച്ചതും അദ്ദേഹം തന്നെയായിരുന്നു. കണ്‍മണിയുടെ ഗാനം പുരസ്‌കാര സന്ധ്യയുടെ മാറ്റ് കൂട്ടി.

ഒത്തുചേരലിന്റെ വീഡിയോകള്‍ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here