സുപ്രീംകോടതിയിലും നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാലയെ തടഞ്ഞു; വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് കോണ്‍ഗ്രസ് കോടതിയില്‍

മഹാരാഷ്ട്രയില്‍ അര്‍ധരാത്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിലൂടെ ജനാധിപത്യത്തെയാകെ അട്ടിമറിച്ച മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സുപ്രീംകോടതിയെ സമീപിച്ചു.

കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാലയെ സുപ്രീംകോടതിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞു.

അഭിഭാഷകന്‍ ദേവദത്ത് കമ്മത്തിനെയും തടഞ്ഞെഹ്കിലും വാഗ്വാദത്തിന് ശേഷം കടത്തിവിട്ടു. ശിവസേന എംപി ഗജാനന്‍ കീര്‍ത്തികറും സുപ്രീംകോതടിയിലെത്തി.

കര്‍ണാടകയിലേതുപോലെ രാത്രിതന്നെ ഹിയറിങ് നടക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെതന്നെ നടക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് അഭ്യാര്‍ഥിച്ചു.

ഹര്‍ജി ഇന്ന് കേള്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

നാളെ ഫ്ലോര്‍ ടെസ്റ്റ് നടന്നാല്‍ ഭൂരിപക്ഷം ഉണ്ടെന്ന ഫഡ്നാവിസിന്‍റെയും അജിത്പവാറിന്‍റെയും അവകാശവാദം പൊള്ളയെന്ന് തെളിയുമെന്നും അഭിഭാഷകന്‍ കോടതിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News