മഹാരാഷ്ട്ര: ത്രികക്ഷിസഖ്യത്തിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ 11 30 ന് പരിഗണിക്കും

മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന കക്ഷികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ 11:30 ന് പരിഗണിക്കും അതേസമയം ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന്റെ കാര്യത്തില്‍ തീരുമാനമായില്ല.

കര്‍ണാടകയിലേതുപോലെ രാത്രിതന്നെ ഹിയറിങ് നടക്കണമെന്നും. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെതന്നെ നടക്കണമെന്നും അഭിഭാഷകന്‍ കോടതിയോട് നേരത്തെ അഭ്യാര്‍ഥിച്ചു.

ഹര്‍ജി ഇന്ന് തന്നെ കേള്‍ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം ഈ കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ആണ് തീരുമാനമെടുക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.

നാളെ ഫ്‌ലോര്‍ ടെസ്റ്റ് നടന്നാല്‍ ഭൂരിപക്ഷം ഉണ്ടെന്ന ഫഡ്‌നാവിസിന്റെയും അജിത്പവാറിന്റെയും അവകാശവാദം പൊള്ളയെന്ന് തെളിയുമെന്നും അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here