മറാത്തയെ മലര്‍ത്തിയടിച്ചതാര് ?

മറാത്താ രാഷ്ട്രീയം മലക്കം മറിഞ്ഞ മണിക്കൂറുകളാണ് കഴിഞ്കുപോയത്. . മഹാരാഷ്ട്രയിന്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് കളമൊരുക്കിയത് അമിത്ഷായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ശിവസേനയും എന്‍സിപിയും -കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ടുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെയാണ് മുംബൈയില്‍ വളരെ തിരക്കിട്ട നീക്കങ്ങള്‍ നടന്നത് .ഇന്ന് പുലര്‍ച്ചെയാണ് ഈ നീക്കങ്ങള്‍ ഏറെ സജീവമായത്.

മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുകയാണ് ശരദ്പവാറും മരുമകന്‍ അജിത് പവാറും. ഇവരുല്‍പ്പെടെ കേസില്‍ 76 പ്രതികളണുള്ളത്.

ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. . മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസ് തൊട്ടടുത്ത ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏറ്റെടുക്കുകയായിരുന്നു .

ഇതില്‍ പലവട്ടം എന്‍ഫോവ്‌സ്‌മെന്റ് അജിത് പവാറിനെ ചോദ്യം ചെയ്തിരുന്നു. ശരദ്പവാറിനെ അറസ്റ്റ് ചെയ്യാനും നീക്കമുണ്ടായി.

കാന്‍സര്‍ ഉള്‍പ്പെടെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ശരദ്പവാര്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം മണത്തപ്പോഴെല്ലാം ആശുപത്രി ഐസിയുവില്‍ അഭയം തേടുകയായിരുന്നു . ഏറെക്കാലം ഇങ്ങനെ മുന്നോട്ടുപോകാനാകില്ലെന്ന് പവാറിനുമറിയാം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here