ഭീകരബന്ധമുള്ള കമ്പനിയില്‍നിന്ന് ബിജെപി കൈപ്പറ്റിയത് 21.5 കോടി

മുംബൈ സ്‌ഫോടനക്കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തി. കേസില്‍ അന്വേഷണം നേരിടുന്ന കമ്പനിയില്‍നിന്നു ബിജെപി സംഭാവനയായി കോടികള്‍ കൈപ്പറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്ന ആര്‍കെഡബ്ല്യു ഡെവലപ്പേഴ്‌സ് ലിമിറ്റഡില്‍നിന്നാണ് ബിജെപി പത്തു കോടി രൂപ സംഭാവനയായി വാങ്ങിയിരിക്കുന്നത്. മറ്റു രണ്ടു റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍നിന്ന് 9.5 കോടി രൂപയും ബിജെപിക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി ഇഖ്ബാല്‍ മേമന്‍ എന്ന ഇഖ്ബാല്‍ മിര്‍ച്ചിയുമായി ഭൂമി ഇടപാട് ഉള്‍പ്പെടെ സാന്പത്തിക കൈമാറ്റം നടത്തിയെന്ന കേസില്‍ പ്രതിസ്ഥാനത്ത് അന്വേഷണം നേരിടുന്ന കമ്പനിയാണ് ആര്‍കെഡബ്ല്യു ലിമിറ്റഡ്. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിന്റെ വലംകൈയാണ് ഇഖ്ബാല്‍ മിര്‍ച്ചി. ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച രേഖകളില്‍ തന്നെയാണ് ആര്‍കെഡബ്ല്യു ഡെവലപ്പേഴ്‌സില്‍ നിന്നു കോടികള്‍ കൈപ്പറ്റിയതായി വ്യക്തമാക്കുന്നത്. ബിജെപി ഇത്തരം കക്ഷികളില്‍നിന്നു സംഭാവന വാങ്ങുന്നതു ചോദ്യംചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭീകരബന്ധമുള്ള കോര്‍പറേറ്റുകളില്‍നിന്നു സംഭാവന സ്വീകരിക്കുന്നത് രാജ്യദ്രോഹപരമല്ലേ എന്നാണ് രണ്‍ദീപ് സുര്‍ജേവാല അമിത്ഷാ യോടു ചോദിച്ചത്. 2014-2015 കാലത്ത് ആര്‍കെഡബ്ല്യു ലിമിറ്റഡും ദെവാന്‍ ഹൗസിംഗ് ഫിനാന്‍സും കൂടി ബിജെപിക്കു നല്‍കിയത് പത്തു കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News